തൂഫാന്‍ 2.0 ഉദ്ഘാടനം

 

 

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൽ ‘തൂഫാൻ 2.0’ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കരിമണ്ണൂർ: കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘തൂഫാൻ 2.0 – The Narco Hunt’ ക്യാമ്പയിന്‍ പതാക കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ജിന്‍സ് ജോണ്‍ ഉയര്‍ത്തി. കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10.30ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജിൻസ് ജോൺ ക്യാമ്പയിന് തുടക്കം കുറിച്ചു. ലഹരിക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം തീർക്കുക, യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക, ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ചടങ്ങില്‍ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, പോലീസ്,സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ പങ്കാളിത്തത്തോടെ മുന്നേറുന്നതിനായി എല്ലാവരുടെയും സഹകരണം പഞ്ചായത്ത് അഭ്യർഥിച്ചു.

തൂഫാന്‍ 2.0 ഉദ്ഘാടനം